spot_imgspot_img

വിമാനാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങാനുള്ള സാധ്യത പരിഗണിച്ച് സ്വീകരിക്കേണ്ട മുൻകരുതലും, സൈറൺ മുഴങ്ങിയാൽ സ്വീകരിക്കേണ്ട നടപടികളും

Date:

തിരുവനന്തപുരം: വിമാനാക്രമണ മുന്നറിയിപ്പ് സയറൺ മുഴങ്ങാൻ ഉള്ള സാധ്യത പരിഗണിച്ച് സ്വീകരിക്കേണ്ട മുൻകരുതലും, സയറൺ മുഴങ്ങിയാൽ സ്വീകരിക്കേണ്ട നടപടികളും

1. ഒരാഴ്ച ഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ പലവ്യഞ്ജനങ്ങൾ, എണ്ണ, ഗ്യാസ് എന്നിവ കരുതുക
2. ജലവും, ഡ്രൈ ഫുഡും, അടിസ്ഥാന മരുന്നുകളും അടങ്ങിയ ഒരു ഫാമിലി എമർജൻസി കിറ്റ് തയ്യാറാക്കുക (അനുബന്ധമായി നൽകിയിരിക്കുന്നു)
3. സയറൺ സിഗ്നലുകൾ – 90 second നീണ്ടത് = അപകടം (അനുബന്ധമായി നൽകിയിരിക്കുന്നു – AlertSirenTone); 30 second ചെറുത് = സുരക്ഷിതം (അനുബന്ധമായി നൽകിയിരിക്കുന്നു – AllClearSirenTone)
a. കട്ടിയുള്ള തിരശീലകൾ ഉപയോഗിക്കുക. അല്ലെങ്കിൽ ജനലുകൾ കാർഡ്ബോർഡ്/പാനലുകൾ ഉപയോഗിച്ച് മറയ്ക്കുക.
b. വീടുകൾക്ക് ഉള്ളിലും പുറത്തും ഉള്ള എല്ലാ വിളക്കുകളും ഓഫ് ചെയ്യുക.
c. ജനലുകൾക്കടുത്ത് ഫോണുകൾ അല്ലെങ്കിൽ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
d. ബാറ്ററി/സോളാർ ടോർച്ച്, റേഡിയോ എന്നിവ കരുതിവയ്ക്കുക
e. സുരക്ഷിതമായ അകത്താവളം അല്ലെങ്കിൽ നിലവറ കണ്ടെത്തുക
f. 90 second നീണ്ട സയറൺ (അപകടം) കേട്ടാൽ ഉടൻ എല്ലാവരും സുരക്ഷിതമായ കെട്ടിടങ്ങളുടെ ഉള്ളിലേക്ക് മാറുക. റോഡിലും, തുറന്ന ഇടങ്ങളിലും നിൽക്കരുത്. വാഹനങ്ങൾ നിർത്തി സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറുക.
g. അപകടം ഒഴിവാക്കുന്നതിന് ബ്ലാക്കൗട്ട് സമയത്ത് ഗ്യാസ്/ഇലക്ട്രിക് ഉപകരണങ്ങൾ ഓഫാക്കുക.
h. ഇരുട്ട് സമയത്ത് കുട്ടികളും വളർത്തു മൃഗങ്ങളും സുരക്ഷിതരാണെന്ന് ഉറപ്പാക്കുക.
i. 30 second ഉള്ള സയറൺ (സുരക്ഷിതം) കേട്ടാൽ മാത്രം പുറത്ത് വരുക.
j. ഔദ്യോഗിക അപ്‌ഡേറ്റുകൾക്കായി റേഡിയോ/ടിവി കാണുക (ഉദാ: AIR, ദൂരദർശൻ).
k. കുടുംബത്തോട് കൂടിയുള്ള ഡ്രിൽ പരിശീലനം: വിളക്കുകൾ ഓഫ് ചെയ്യുക, 1-2 മിനിറ്റിനുള്ളിൽ വീട്ടിനുള്ളിലെ സുരക്ഷിത മേഖലയിലേക്ക് പോവുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ കെ വാസുകി ഐഎഎസിന്റെ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം; സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി രചിച്ച...

ഗോപിനാഥ് മുതുകാടിന് ഓസ്ട്രേലിയയില്‍ ആദരം

തിരുവനന്തപുരം: ഇന്ദ്രജാല കലയ്ക്കു നല്‍കിയ സംഭാവനകളും മാനവികതയിലൂന്നിയുള്ള സേവന പ്രവര്‍ത്തനങ്ങളും മുന്‍...

ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ

ഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ്...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോയതായി പരാതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോയതായി പരാതി. 107...
Telegram
WhatsApp