
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മർദിച്ച പ്രതി അഡ്വ. ബെയ്ലിൻ ദാസ് റിമാന്‍ഡിൽ. മേയ് 27 വരെയാണ് റിമാൻഡ് ചെയ്തത്. ബെയിലിൻ്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
ബെയ്‌ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിങ് ദാസ് നടത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം പരാതിക്കാരി ശ്യാമിലി തന്നെ മർദിച്ചെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതിയത് പരിഗണിച്ചില്ല.


