spot_imgspot_imgspot_img

തോന്നയ്ക്കലിൽ യുവാവിൻ്റെ കുത്തേറ്റ 67കാരൻ മരിച്ചു

Date:

തിരുവനന്തപുരം: തോന്നയ്ക്കൽ പതിനാറാം മൈലിൽ യുവാവ് കുത്തി പരിക്കേൽപ്പിച്ച 67കാരൻ മരിച്ചു.
പാട്ടത്തിൻകര എൽപി സ്കൂളിന് സമീപം ടി.എൻ. കോട്ടേജിൽ താഹ (67) യാണ് മരിച്ചത്. താഹയെ ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ച സമീപവാസിയായ റാഷിദ് (31) മംഗലപുരം പോലീസിൻ്റെ കസ്റ്റഡിയിലാണ്.
ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് റാഷിദ് വീടിനകത്ത് കയറിയാണ് താഹയെ കുത്തിയത്. പ്രതിയായ റാഷിദ്
വീട്ടിനകത്ത് കയറി താഹയുടെ ഭാര്യയെ പിടിച്ചു തള്ളി മർദ്ദിക്കുകയും താഹയെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ നിന്നും
രക്ഷപ്പെടാനായി താഹ മുകളിലത്തെ നിലയിലേയ്ക്ക് ഓടി കയറിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തുകയായിരുന്നു. വയറ്റിൽ നാലിടത്തും നെഞ്ചിലും ഗുരുതരമായി കുത്തേറ്റ താഹയുടെ ആന്തരികാവയങ്ങൾ പുറത്തുചാടിയ നിലയിലായിരുന്നു. മംഗലപുരം പോലീസും നാട്ടുകാരുമെത്തി
ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വെളുപ്പിന് മരണം സംഭവിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp