
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ പാർസൽ ലോറി മറിഞ്ഞ് അപകടം. ദേശീയപാതയിൽ കോരാണിക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ ലോറിയാണ് അപകടത്തിൽപെട്ടത്. ദേശീയപാത നിർമ്മാണം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. റോഡ് സൈഡിൽ നിന്നും വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു.


