spot_imgspot_imgspot_img

കൊച്ചിയിൽ ചരക്കുകപ്പല്‍ മുങ്ങിയ സംഭവം; വിശദീകരണവുമായി കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം

Date:

കൊച്ചി: കൊച്ചിയുടെ പുറങ്കടലിൽ ചരക്കു കപ്പൽ മുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം. ഉണ്ടായത് വലിയ അപകടമാണെന്നാണ് കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം പറയുന്നത്. മാത്രമല്ല അറബിക്കടലിൽ ചരക്ക് കപ്പൽ മുങ്ങിയത് ഒറ്റപ്പെട്ട സംഭവമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പറഞ്ഞു.

കപ്പലിലെ കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചുവെന്നും കണ്ടെയ്നറുകൾ സ്കാനിങ്‍ലൂടെ കണ്ടെത്തിയാണ് മാറ്റുന്നതെന്നുമാണ് ഇവർ പറയുന്നത്. കപ്പലിൽ ഉണ്ടായിരുന്ന 13 കണ്ടെയ്നറുകൾ അപകടകരമാണെന്നും അതിൽ 12 കണ്ടെയ്നറുകളിൽ കാത്സ്യം കാർബൈഡാണെന്നുമാണ് പുറത്തുവരുന്ന വിവരം.

മാത്രമല്ല അപകടകരമായ 7 കണ്ടെയ്നറുകൾ കപ്പലിനകത്ത് തന്നെയുണ്ടെന്നും ഈ കണ്ടെയ്നറുകൾ ഇതുവരെ സുരക്ഷിതമാണെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ അതിൽ അഞ്ച് എണ്ണം കടലിലേക്ക് മറിഞ്ഞു എന്നും കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം വ്യക്തമാക്കി.

ഇതുവരെ അപകടകരമായ വസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കപ്പിലിന് ഉള്ളിലുള്ള ഇന്ധനം നീക്കം ചെയ്യാനാണ് പ്രഥമ പരിഗണനയെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ പറഞ്ഞു. അതിനിടെ കപ്പൽ കമ്പനിക്കെതിരെ നിയമ നടപടിക്കുള്ള നീക്കങ്ങൾ സർക്കാർ ഊർജിതമാക്കി. നിലവിൽ കണ്ടെയ്നറുകൾ നിരീക്ഷണത്തിലാണ്. കൃത്യമായ പ്ലാനോട് കൂടിയാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 3 വെസലുകൾ അപകടസ്ഥലത്ത് ഇപ്പോഴും തുടരുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp