spot_imgspot_imgspot_img

നെഹ്‌റു അനുസ്മരണ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് രമേശ്‌ ചെന്നിത്തല

Date:

തിരുവനന്തപുരം: ജവാഹർലാൽ നെഹ്‌റുവിന്റെ 61 -മത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നെഹ്‌റു അനുസ്മരണ പ്രഭാഷണ പരമ്പര മുതിർന്ന കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പുതുക്കുറിച്ചി നെഹ്‌റു യൂത്ത് സെന്ററിൽ വച്ച് മെയ് 27, 28 തീയതികളിളാണ് പരിപാടി സംഘടിപ്പിച്ചത്. ജവാഹർലാൽ നെഹ്‌റു ദീര്ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നുവെന്ന് രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഭാവി ഇന്ത്യയെ സ്വപ്നം കണ്ട് കൊണ്ട് അദ്ദേഹം പാകിയ അടിസ്ഥാനത്തിൽ സൗധങ്ങൾ കെട്ടിപടുത്തുയർത്തുക മാത്രമാണ് അതിനുശേഷം വന്ന പ്രധാനമന്ത്രിമാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മാത്രവുമല്ല ലഹരിയിൽ നിന്നും മോചിതമാകാൻ കുട്ടികളെ കായിക രംഗത്തേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . പ്രതികാത്മകമായി അദ്ദേഹം കരുതിയിരുന്ന ഫുട്ബാൾ കുട്ടികൾക്കും യുവജനങ്ങൾക്കും നൽകി .

ഇതിനോടൊപ്പം കേന്ദ്ര യുവജനകായിക മന്ത്രാലയത്തിൽ 31 വർഷം സർവീസ് പൂർത്തിയാക്കി വിരമിക്കുന്ന ഡെപ്യൂട്ടി ഡയറക്ടർ അലിസാബ്രിൻ ,സംസ്ഥാന സർക്കാരിന്റെ തൊഴിൽ വകുപ്പിൽ നിന്നും 28 വർഷത്തെ സേവനത്തിന്‌ ശേഷം ലേബർ വെൽഫയർ ഓഫീസർ ആയി വിരമിക്കുന്ന കെ .എം .ഷാജഹാൻ മുൻലോകായുക്ത സർക്കാർ പ്ലീഡർ അഡ്വ .എ .എം .മുക്താർ , ത്രിതല പഞ്ചായത്ത് അംഗമെന്നനിലയിൽ 25 വർഷം പൂർത്തിയാക്കിയ കെ .എസ് .അജിത് കുമാർ എന്നിവരെ ജന്മനാടായ പുതുക്കുറിച്ചിയുടെ ആദരവ് നൽകി രമേശ് ചെന്നിത്തല അനുമോദിച്ചു . കിംസ് ട്രസ്റ്റ് നൽകിയ 200 സാധു വിദ്യാർത്ഥികൾക്കുള്ള പഠനോപകാരണങ്ങളും രമേശ് ചെന്നിത്തല വിതരണം ചെയ്‌തു .

ചടങ്ങിൽ നെഹ്‌റു യൂത്ത് സെന്റർ ചെയർമാനും മംഗലാപുരം കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എം .എസ് .നൗഷാദ് അദ്ധ്യക്ഷധ വഹിച്ചു .

മുൻ ഡി .സി .സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള മുഖ്യപ്രഭാഷണവും നടത്തി .കൂടാതെ സരോവരം ഫൌണ്ടേഷൻ ചെയർമാൻ ഫാദർ അനൂപ് ആന്റൺ ,പാളയം പള്ളി ഇമാം വി .പി ഷുഹൈബ് മൗലവി ,കിംസ് ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ ഡോ .അസ്‌ഹറുദ്ധീൻ ,മുൻ കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ .പി രത്നകുമാർ ,പഞ്ചായത്ത് അംഗം സഫീർ ,സതീഷ് ഇവാനിയോസ് , റഷാദ് എന്നിവർ പങ്കെടുത്തു .നെഹ്‌റു യൂത്ത് സെന്റർ സെക്രട്ടറി സൂസി ഗിൾസ്റ്റൺ നന്ദിയും പറഞ്ഞു .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp