
കണിയാപുരം: അണ്ടൂർക്കോണം മുൻഗ്രാമ ഗ്രാമപഞ്ചായത്തംഗം പള്ളിപ്പുറം പാച്ചിറ അൽറാഷിദ് യത്തീംഖാനയ്ക്കടുത്ത് അമലാഭവനിൽ താമസിക്കുന്ന രമേശൻ അന്തരിച്ചു. കഴിഞ്ഞ പ്രാവശ്യം പാച്ചിറ ഏഴാം വാർഡിൽ യു.ഡി.എഫ് അംഗമായി വിജയിച്ച രമേശൻ ഒന്നര വർഷത്തോളം അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞ് കഴക്കൂട്ടം സി.എസി. ഐ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഭാര്യ ഷൈലജ, മക്കൾ: ശബരീഷ്, ശരണ്യ.


