spot_imgspot_imgspot_img

കഴക്കൂട്ടത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നും പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ

Date:

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നും പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. കഴക്കൂട്ടം അശ്വതി സിൽക്‌സിനു സമീപം പാർക്ക്‌ ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് പ്രതികൾ ഫോണുകളും പണവും കവർന്നത്.

സംഭവത്തിൽ പുനലൂർ സ്വദേശിയായ ഉണ്ണിമോനും പള്ളിപ്പുറം സ്വദേശിയായ കുമാറുമാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയ്ക്ക് മുന്നിൽ വാഹനം ലോക്ക് ചെയ്യാതെ ആയിരുന്നു നിർത്തിയിട്ടിരുന്നത്. കടയിൽ നിന്ന് തിരികെ കാറിൽ എത്തിയപ്പോഴാണ് വാഹന ഉടമ മോഷണം നടന്ന വിവരം അറിഞ്ഞത്.

ഉടൻ തന്നെ കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp