spot_imgspot_imgspot_img

എലിവേറ്റഡ് ഹൈവേ നിർമ്മിക്കണം; എൻ.എച്ച്.എ.ഐ ചെയർമാനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു

Date:

കഴക്കൂട്ടം: വയലുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളകെട്ടുകളും കൂടുതൽ ഇടറോഡുകളും ഉൾപ്പെടുന്ന കഴക്കൂട്ടം വെട്ടുറോഡ് മുതൽ പള്ളിപ്പുറം ടെക്നോസിറ്റിവരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന് കണിയാപുരം ഡെവലപ്പുമെന്റ് ഓ‌ർഗനൈസേഷൻ ചെയർമാൻ തോട്ടിൻകര നൗഷാദ് എൻ.എച്ച്.എ.ഐ ചെയർമാൻ സന്തോഷ് കുമാർ യാദവിനെ നേരിൽകണ്ട് ആവശ്യപ്പെട്ടു.

പലയിടത്തും ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പുറത്തുവന്ന സാഹചര്യത്തിൽ പ്രശ്നങ്ങമുള്ള സ്ഥലങ്ങൾ നേരിട്ട് മനസിലാക്കാൻ ഉദ്യോഗസ്ഥരോടൊപ്പം എൻ.എച്ച്.എ.ഐ ചെയർമാൻ തോന്നയ്ക്കൽ ചെമ്പകമംഗലത്ത് നിർമ്മാണം നടക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു. എലിവേറ്റഡ് ഹൈവേയുടെ ആവശ്യകഥയും പ്രദേശത്തിന്റെ വിവരങ്ങടിയ രേഖകൾ സഹിതം നിവേദനം നൽകിയാൽ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എൻ.എച്ച. എ. ഐ ചെയർമാൻ ഉറപ്പുനൽകിയതായി കെ.ഡി.ഒ ഭാരവാഹികൾ പറഞ്ഞു.

കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെ പ്രദേശങ്ങളിലും ഉദ്യോഗസ്ഥർ ഇന്നലെ സന്ദർശനം നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp