
കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസിലെ പ്രതി സുകാന്തുമായി തിരുവനന്തപുരം പേട്ട പൊലീസ് കൊച്ചിയിലെത്തി. അതിനിടെ ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിന്റെ മൊഴി വിവരങ്ങൾ പുറത്ത് വന്നു.
ഇരുവരും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നാണ് സുകാന്ത് പൊലീസിനോട് പറഞ്ഞത്. പലപ്പോഴായി യുവതിയുമായി പിണങ്ങാറുണ്ട്. എന്നാൽ പിന്നീട് വീണ്ടും സൗഹൃദത്തിലാകുമെന്നും സുകാന്ത് മൊഴി നൽകി.
മാത്രമല്ല യുവതി ആത്മഹത്യ ചെയ്ത ദിവസവും പരസ്പരം വഴക്കിട്ടിരുന്നു. പക്ഷെ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നുമാണ് സുകാന്ത് പറയുന്നത്. മാര്‍ച്ച് 24ന് ആയിരുന്നു പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.







