spot_imgspot_imgspot_img

ലോക പരിസ്ഥിതി ദിനത്തില്‍ മരമുത്തശ്ശിയെ ആദരിച്ച് ഭിന്നശേഷിക്കാര്‍

Date:

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ വൃക്ഷമുത്തശ്ശി പുളിമരത്തെ ആദരിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. ഇലകള്‍ കൊഴിഞ്ഞ് ശിഖരങ്ങള്‍ ഉണങ്ങി ദ്രവിച്ച് നശിച്ചുപോയ പുളിമരത്തെ ആയുര്‍വേദ ചികിത്സ നല്‍കി പൂര്‍വസ്ഥിതിയിലാക്കിയിരുന്നു. ഈ വൃക്ഷത്തെയാണ് പരിസ്ഥിതി സൗഹൃദമായി അലങ്കരിച്ച് കുട്ടികള്‍ ആദരവ് പ്രകടിപ്പിച്ചത്. വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍ മാത്രമല്ല പരിപാലനവും വളരെ പ്രാധാന്യമുള്ളതാണെന്ന സന്ദേശമാണ് കുട്ടികള്‍ സമൂഹത്തിന് നല്‍കിയത്. പുളിമരത്തിന്റെ ദുരവസ്ഥയും തുടര്‍ന്ന് നടത്തിയ ചികിത്സയുടെ ഭാഗമായുള്ള മാറ്റവുമൊക്കെ പ്രതിപാദിക്കുന്ന കഥാചിത്രങ്ങള്‍ വരച്ച് പ്രദര്‍ശിപ്പിച്ചത് കാണികള്‍ക്ക് കൗതുകമായി.

ദിനാചരണം കേരള യൂണിവേഴ്‌സിറ്റി ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ. റ്റി.എസ് സ്വപ്ന ഉദ്ഘാടനം ചെയ്തു. വെറുമൊരു ദിനാചരണമായി ഒതുങ്ങി നില്‍ക്കാതെ പരിസ്ഥിതിയെ സ്‌നേഹിക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും പരിസ്ഥിതിക്കുവേണ്ടി കുറച്ചുസമയം ഓരോ ദിവസവും മാറ്റിവയ്ക്കണമെന്നും ഉദ്ഘാടനത്തിനിടെ അവര്‍ പറഞ്ഞു.

ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എമെര്‍ജിംഗ് ടെക്‌നോളജി ലീഡ് ഡാറ്റാ സയന്റിസ്റ്റ് ഡോ.ആതിര.യു മുഖ്യപ്രഭാഷണം നടത്തി. മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ സ്വാഗതവും ലിംഗ്വിസ്റ്റ് ഡോ.എ.എം മേരിക്കുട്ടി നന്ദിയും പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ഗ്രീന്‍മാംഗോ ട്രീ ജാലവിദ്യയും ഭിന്നശേഷിക്കുട്ടികളുടെ നേതൃത്വത്തില്‍ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp