spot_imgspot_imgspot_img

തിരുവനന്തപുരം പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ. രാം വിവേക് ,അഭിൻലാൽ, ഋഷിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാപ്പാ കേസിലെ പ്രതിയെ അന്വേഷിച്ച് എത്തിയതായിരുന്നു നെടുമങ്ങാട് പൊലീസ്. പോത്തൻകോട് കരൂർ ഇടത്താട് രാം വിവേകിന്റെ വീട്ടിൽ പോത്തൻകോട്, നെടുമങ്ങാട് പൊലീസ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മൂന്നു പേരെയും ഇന്ന് വെളുപ്പിനാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാപ്പ പ്രതിക്ക് വേണ്ടി നടത്തിയ പരിശോധനയിൽ കള്ളനോട്ടും കഞ്ചാവും തോക്കും കണ്ടെടുക്കുകയായിരുന്നു. രാം വിവേകിന്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. ചോദ്യം ചെയ്യലിൽ പെൺകുട്ടിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കണ്ടാൽ കസ്റ്റഡിയിലെടുക്കും. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp