
തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാഅത്തിൽ (കോട്ടുപ്പ പള്ളി )മയ്യത്ത് പരിപാലന കേന്ദ്രം തുറന്നു. മയ്യത്ത് പരിപാലനത്തിന് പരിശീലിച്ച ആളെ കിട്ടാതെ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുന്നതിനെ കുറിച്ച് ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചത്. ഫ്ലാറ്റുകൾ /വില്ലകൾ / ചുരുങ്ങിയ വാസയിടങ്ങളിൽ താമസിക്കുന്നവർ, ഇവർക്ക് മയ്യത്ത് പരിപാലനത്തിനുള്ള സ്ഥലപരിമിതിയും, അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന നമ്മുടെ ഈ പ്രദേശത്ത് മയ്യത്ത് പരിപാലനത്തിന്റെ ആവശ്യകത മനസ്സിലാക്കിയും , മയ്യത്ത് പരിപാലനത്തിന്റെ അറിവില്ലായ്മ തിരിച്ചറിഞ്ഞുമാണ് ജമാഅത്ത് കമ്മറ്റി മയ്യത്ത് പരിപാലന കേന്ദ്രം തുറന്നത്.
ഒട്ടേറെ മാതൃകാപരമായ വികസന പ്രവർത്തനങ്ങൾക്ക് ജമാഅത്ത് കമ്മറ്റി നേതൃത്വം നൽകുന്നുണ്ട്.
സ്ത്രീപുരുഷ മയ്യിത്തുകൾ, അരമണിക്കൂർ മുന്നേ റെജിസ്റ്റർചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സമീപ മഹല്ലുകൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഹാഷിം സഖാഫി – 9605661365/ എം അബ്ബാസ് ഹാജി – 9446 613789/ ബദറുദ്ദീൻ മിസ്ബാഹി – 9947786 452/ മാഹിൻ കൊയ്ത്തൂർക്കോണം – 7034375051- ഈ നമ്പറിൽ കളിൽ വിളിച്ച് അരമണിക്കൂർ മുന്നേ രജിസ്റ്റർ ചെയ്യാവുന്നതാണ്.


