spot_imgspot_imgspot_img

ഭക്ഷ്യ കമ്മീഷൻ ഇടപെടൽ: ഉടുമ്പൻചോല ഗവ. ഹൈസ്‌കൂളിലെ യു.പി. വിഭാഗം കുട്ടികൾക്ക് ഇനി സൗജന്യ ഉച്ചഭക്ഷണം

Date:

ഇടുക്കി: ഇടുക്കി ഉടുമ്പൻചോല ഗവൺമെന്റ് ഹൈസ്‌കൂളിലെ യുപി വിഭാഗം കുട്ടികൾക്കും ഉച്ചഭക്ഷണം നൽകാൻ സർക്കാർ ഉത്തരവ്. ഈ സ്‌കൂളിലെ യുപി വിഭാഗം കുട്ടികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സർക്കാർ കരുതലായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ഇടപെടലാണ് ഉത്തരവിന് വഴിതെളിച്ചത്.

പിഎം പോഷൺ പദ്ധതിയുടെ മാർഗരേഖ പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള സ്‌കൂളുകളിലെ കുട്ടികളെയാണ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ഈ സ്‌കൂളിലെ എൽ.പി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് സർക്കാർ അംഗീകാരമുണ്ടെന്ന വസ്തുതയും ഉടുമ്പൻചോല മേഖലയിലെ സാധാരണക്കാരായ തമിഴ് തോട്ടം തൊഴിലാളികളുടെ മക്കളാണ് തമിഴ് യു.പി മീഡിയത്തിൽ അധ്യയനം നടത്തുന്നതെന്ന സാഹചര്യവും കണക്കിലെടുത്ത് സ്പെഷ്യൽ കേസായി പരിഗണിച്ചാണ് അനുമതി.

ഉടുമ്പൻചോല ഗവൺമെന്റ് ഹൈസ്‌കൂളിനെ 2011-12 ൽ തമിഴ് ഹൈസ്‌കൂളായി ഉയർത്തിയെങ്കിലും യു.പി.വിഭാഗത്തിന് അനുമതി ഇല്ലായിരുന്നു. യു.പി ക്ലാസ്സുകളിൽ പഠിക്കുവാൻ കുട്ടികൾക്ക് അവസരം ഇല്ലാതെവന്നപ്പോൾ കുട്ടികളുടെ പഠനാവസരം നഷ്ടപ്പെടാതിരിക്കാൻ വർഷങ്ങളായി സ്‌കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ തമിഴ് മീഡിയം യു.പി വിഭാഗം ക്ലാസ്സുകൾ അംഗീകാരമില്ലാതെ പ്രവർത്തിച്ചുവരികയായിരുന്നു. അംഗീകാരമില്ലാത്തതിനാൽ യു.പി. വിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളോ, സൗജന്യ ഉച്ചഭക്ഷണമോ ലഭ്യമല്ലായിരുന്നു.

2024-25 അധ്യയന വർഷത്തിൽ 47 കുട്ടികൾ യു.പി. വിഭാഗത്തിൽ പഠിക്കുന്നതായും മേഖലയിലെ സാധാരണ ജനങ്ങളുടെ ജീവിതസാഹചര്യം കണക്കിലെടുത്ത് ഉടുമ്പൻചോല ഗവൺമെന്റ് ഹൈസ്‌കൂളിൽ സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന യു.പി. വിഭാഗം കുട്ടികളെ കൂടി പി.എം. പോഷൺ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp