spot_imgspot_imgspot_img

രാജ്യത്ത് കൊവിഡ് കേസുകൾ 7400 ആയി

Date:

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. ആക്ടീവ് കേസുകളുടെ എണ്ണം 7400 ആയി. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. രാജ്യത്ത് 24 മണിക്കൂറിനിടെ 9 മരണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിൽ മൂന്നു മരണവും മഹാരാഷ്ട്രയിൽ നാലു മരണവും റിപ്പോർട്ട്‌ ചെയ്തു. മിഴ്നാട് , രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ രണ്ട് ദിവസം കൊവിഡ് കേസുകളില്‍ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും ഇന്ന് 269 പുതിയ കേസുകള്‍ കൂടി റിപ്പേര്‍ട്ട് ചെയ്തു. അതേസമയം കേരളത്തില്‍ 2109 കൊവിഡ് ബാധിതരാണ് ഉള്ളത്. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.

കര്‍ണാടകയില്‍ മാത്രം 132 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. ഇതുവരെ 1437 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ ബംഗാളില്‍ 747 ഡൽഹിയിൽ 637 മഹാരാഷ്ട്ര 613 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp