spot_imgspot_imgspot_img

തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച്, മഞ്ഞ അലർട്ട്

Date:

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച്, മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലും, പേപ്പാറ ഡാമിന്റെ ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം (ആകെ 80 സെന്റീമീറ്റർ, നേരത്തെ 40 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട് ) ഇന്ന് ( ജൂൺ 15) ഉച്ചതിരിഞ്ഞ് 3 മണിക്ക് ഉയർത്തും.

അരുവിക്കര ഡാമിലേക്കും നീരൊഴുക്ക് വർദ്ധിക്കുന്നതിനാൽ ഡാമിന്റെ ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ, 20 സെന്റീമീറ്റർ കൂടി വീതവും (150 സെന്റീമീറ്റർ നേരത്തെ ഉയർത്തിയിട്ടുണ്ട്. ആകെ 250 സെന്റീമീറ്റർ ) ഇന്ന് ( ജൂൺ 15) വൈകിട്ട് 5 മണിക്ക് ഉയർത്തും. ഇരു ഡാമുകളുടെയും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp