spot_imgspot_img

കൊല്ലം മേയര്‍ക്കെതിരെ ഭീഷണി മുഴക്കിയ കേസ്; തിരുവനന്തപുരം സ്വദേശിയായ പ്രതി പിടിയിൽ

Date:

കൊല്ലം: കൊല്ലം മേയർ ഹണി ബെഞ്ചമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കരിക്കകം സ്വദേശി അനിൽ കുമാറാണ് പിടിയിലായത്. 52 വയസാണ്. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്.

ഇയാൾ നേരത്തെ മേയറുടെ വീടിന് സമീപത്ത് താമസിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കത്തിയുമായി വധഭീഷണി മുഴക്കി മേയറുടെ വീട് അന്വേഷിച്ചെന്നായിരുന്നു ഇയാൾക്കെതിരെയുള്ള പരാതി. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കൊല്ലം മേയർ‌ പൊലീസിൽ പരാതി നൽകിയത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം അനിൽ കുമാർ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അനിൽകുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികളെ...

പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. വെട്ടുതുറ B.P.M.U.P.S സ്കൂളിൽ 1997-ൽ...

തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി പോലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട്...

ഹൈസ്കൂൾ സമയ മാറ്റം പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്കൂൾ സമയ മാറ്റം പ്രാബല്യത്തിലായി. ഇന്ന് മുതലാണ് സമയക്രമം...
Telegram
WhatsApp