
തിരുവനന്തപുരം: തിരുവനന്തപുരത്ത് 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. ആര്യനാട് – അന്തിയറ സ്വദേശി ഇൻവാസി (56) നെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിച്ചപ്പോഴാണ് രണ്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.







