spot_imgspot_imgspot_img

നവജാത ശിശുക്കളുടെ കൊലപാതകം; പ്രതികളായ ഭവിനെയും അനീഷയെയും കോടതിയിൽ ഹാജരാക്കും

Date:

തൃശൂർ: നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളായ ഭവിനെയും അനീഷയെയും കോടതിയിൽ ഹാജരാക്കും. ഇരുവരെയും ഞായറാഴ്ച ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിനിടെ അനീഷ കുറ്റസമ്മതം നടത്തിയിരുന്നു.
അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്നാണ് പൊലീസ് പറയുന്നത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്നാണ് പ്രതി  മൊഴി നൽകിയത്. ഗർഭാവസ്ഥ മറച്ചുവച്ചത് വയറിൽ തുണി കെട്ടിയെന്നും അനീഷ പൊലീസിനോട് പറ‍ഞ്ഞു.
അതേസമയം സംഭവത്തിൽ ഇന്ന് കുഞ്ഞുങ്ങളെ കുഴിച്ചിട്ട കുഴികൾ തുറന്നുള്ള പരിശോധന നടത്തും. ഫോറൻസിക് സംഘത്തിന്‍റെ നേതൃത്വത്തിലാണ്  പരിശോധന നടത്തുക. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട വീടിന്‍റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്‍റെ വീടിന്‍റെ പരിസരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക.
2021 ന് നവംബർ 6 ന് ആദ്യ കുഞ്ഞിനെയും 2024 ഓഗസ്റ്റ് 29 ന് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നുവെന്നാണ് എഫ്ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു പ്രതികളും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഭവിനാണ് അസ്ഥികളുമായി പുതുക്കാട് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...
Telegram
WhatsApp