
നടി വിൻസി അലോഷ്യസ് നോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരുടെയും പ്രതികരണം. വിവാദങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയാണ് ഇത്.
മനഃപൂർവം ചെയ്തതല്ലെന്നും വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും ഷൈൻ പറഞ്ഞു. ഒന്നും മനപ്പൂർവ്വം ചെയ്തതല്ലെന്നും പല വാക്കുകളും തമാശയായി പറഞ്ഞതാണ് എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
അതേസമയം ഹോൾഡ് ഷൈൻ ടോം താൻ ഏറെ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായി ഉണ്ടായ അനുഭവം ഞെട്ടിച്ചതുകൊണ്ടാണ് പരാതിയുമായി രംഗത്ത് എത്തിയതെന്ന് വിൻസി പറഞ്ഞു.







