
തിരുവനന്തപുരം: എം ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയിൽ. വെഞ്ഞാറമൂട് സ്വദേശി 32 വയസുള്ള അനൂദാണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ വീട്ടിൽ നിന്നാണ് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന എം ഡി എം എ യും കഞ്ചാവും കണ്ടെടുത്തത്. 3.175 ഗ്രാം എം ഡി എം എയും 77.722 ഗ്രാം കഞ്ചാവുമാണ് പ്രതിയുടെ പക്കൽ നിന്നും പിടികൂടിയത്.
കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് നിന്നും എം ഡി എം എയുമായി യുവാക്കളെ പിടികൂടി. കടകംപള്ളി സ്വദേശികളായ അനുലാൽ എന്ന അനു, ആകാശ് എസ് എസ് എന്ന ശംഭു, ചെങ്ങളായി സ്വദേശി സൽമാൻ ഫാരിസ്, നാഗർ കോവിൽസ്വദേശി വിമൽരാജ് എന്ന കബിൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 19.164 ഗ്രാം എം ഡി എം എ കണ്ടെടുത്തു.
കഴക്കൂട്ടം പ്രദേശം കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കൽ നിന്നും എം ഡി എം എ കണ്ടെടുത്തത്. കഴക്കൂട്ടം മഹാദേവക്ഷേത്രത്തിന് മുൻവശത്തെ ബസ് സ്റ്റോപ്പിനിന്നാണ് ഇവരെ പിടികൂടിയത്.







