
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും എം ഡി എം എയുമായി യുവാവ് പിടിയിൽ. മയിലാടും മുകൾ സ്വദേശി ഷെജീഫിനെയാണ് (35) പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 37.685gm എം ഡി എം എ കണ്ടെടുത്തു.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കഴകൂട്ടം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സഹീർഷാ ബി യുടെ നേതൃത്വത്തിൽ മംഗലപുരം, പോത്തൻകോട്, അയിരൂപ്പാറ എന്നീ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആയിരൂപ്പാറ ഹയർസെക്കന്ററി സ്കൂളിന് സമീപം വച്ചാണ് പ്രതിയെ പിടികൂടിയത്.
ഷെജീഫിനെതിരെ NDPS case എടുത്ത് അറസ്റ്റ് ചെയ്തു. പാർട്ടിയിൽ PO ജാഫർ, ദീപു( Po gr),സുഭാഷ്( Po gr), സുർജിത് (Po gr), Ceo മാരായ രതീഷ്, ഷിജിൻ wceo ഹിമലതാ,സജിത ഡ്രൈവർ സുനിൽകുമാർ.







