
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു. തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു മോഷണം നടന്നത്. 63 കാരിയായ ഉഷാകുമാരി തനിച്ചായിരുന്നു വീട്ടിൽ കഴിഞ്ഞിരുന്നത്.
പ്രതിയെ ഇന്നലെ രാത്രി തന്നെ പോലീസ് പിടികൂടി. വീടിനടുത്തുള്ള ബേക്കറി ജീവനക്കാരനായ മധു ആണ് പിടിയിലായത്. കടയും വീടും ഒരേ കെട്ടിടത്തിലാണ്. ബേക്കറിയുടെ മുകളിലെ നിലയിലുള്ള കെട്ടിടത്തിലായിരുന്നു വയോധിക ഒറ്റയ്ക്ക് കഴിഞ്ഞിരുന്നത്.
ഇന്നലെ രാത്രി വയോധികയുടെ വീട്ടിൽ എത്തിയ പ്രതി വയോധികയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഒന്നര പവൻ മാലയും അരപ്പവന്റെ മോതിരവും ആണ് പ്രതി കവർന്നത്. വൈകുന്നേരം ഉഷയെ തിരക്കി ഒരു സുഹൃത്ത് വന്ന സമയത്താണ് ഇവരെ കെട്ടിയിട്ട് വായിൽ തുണി തിരിഞ്ഞ നിലയിൽ കാണുന്നത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.







