spot_imgspot_imgspot_img

തിരുവനന്തപുരത്ത് വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം; പ്രതിയെ പിടികൂടി പോലീസ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു. തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു മോഷണം നടന്നത്. 63 കാരിയായ ഉഷാകുമാരി തനിച്ചായിരുന്നു വീട്ടിൽ കഴിഞ്ഞിരുന്നത്.

പ്രതിയെ ഇന്നലെ രാത്രി തന്നെ പോലീസ് പിടികൂടി. വീടിനടുത്തുള്ള ബേക്കറി ജീവനക്കാരനായ മധു ആണ് പിടിയിലായത്. കടയും വീടും ഒരേ കെട്ടിടത്തിലാണ്. ബേക്കറിയുടെ മുകളിലെ നിലയിലുള്ള കെട്ടിടത്തിലായിരുന്നു വയോധിക ഒറ്റയ്ക്ക് കഴിഞ്ഞിരുന്നത്.

ഇന്നലെ രാത്രി വയോധികയുടെ വീട്ടിൽ എത്തിയ പ്രതി വയോധികയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഒന്നര പവൻ മാലയും അരപ്പവന്റെ മോതിരവും ആണ് പ്രതി കവർന്നത്. വൈകുന്നേരം ഉഷയെ തിരക്കി ഒരു സുഹൃത്ത് വന്ന സമയത്താണ് ഇവരെ കെട്ടിയിട്ട് വായിൽ തുണി തിരിഞ്ഞ നിലയിൽ കാണുന്നത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp