spot_imgspot_imgspot_img

ഇന്ന് പൊന്നിൻ ചിങ്ങത്തിലെ തിരുവോണം

Date:

തിരുവനന്തപുരം: ഇന്ന് പൊന്നിൻ ചിങ്ങത്തിലെ തിരുവോണം. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഒക്കെയായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്.

ഓരോ കാലത്തും ഒത്തിരി പുതുമകൾ ഏറി വരുന്ന ഓണാഘോഷങ്ങളാണ് നമുക്കുള്ളത്.ഓണാഘോഷങ്ങളും അതനുബന്ധിച്ചുള്ള ഉത്സവങ്ങളും ഒരു വിഭാഗം ജാതിക്കോ മതത്തിനോ അധീനമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജാതിമത വ്യത്യാസങ്ങൾക്കതീതമായി നമ്മുടെ എല്ലാ ഓണാഘോഷ പരിപാടികളും സജീവമാകുന്നുണ്ട്. ഒ​രു​മ​യു​ടെയും സൗ​ഹ്യ​ദ​ത്തി​ന്‍റെയും കൂ​ട്ടാ​യ്മയാണ് ഓണം.​

ഓണത്തിലെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം. തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. അത്തം നാളിൽ ആരംഭിച്ച അത്തപൂക്കളം ഇന്നാണ് അവസാനിച്ചത്.

ഉത്രാട നാളിലെ ഒരുക്കങ്ങൾ പൂര്‍ണതയിലേക്കെത്തുന്ന നേരം കൂടിയാണ് തിരുവോണം. ഓണക്കോടിയും പൂക്കളവും സദ്യയുമൊക്കെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് മലയാളികൾ ആഘോഷിക്കാറുള്ളത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp