
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ലിവ് ഇൻ പങ്കാളി വെട്ടി പരുക്കേൽപ്പിച്ചു. കായിക്കര സ്വദേശിയും കൊച്ചുചാത്തിയോട് വീട്ടിൽ അനു (38) എന്നയാളാണ് യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. കടയ്ക്കാവൂർ സ്വദേശി വിജി മോൾക്കാണ് പരുക്കേറ്റത്.
യുവതിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ആക്രമണത്തിൽ വിജിമോളുടെ കൈപ്പത്തി അറ്റു പോയി. യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നം നിലനിന്നിരുന്നതിനാൽ ഇവർ പിരിഞ്ഞാണ് താമസിച്ചിരുന്നത്.
വിജി മോളെ വെട്ടിപ്പരുക്കേൽപ്പിച്ചതിന് ശേഷം അനു സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. അനുവിനെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.







