
തിരുവനന്തപുരം : ജയ് ഹിന്ദ് ടിവി സീനിയർ ന്യൂസ് എഡിറ്ററും ന്യൂസ് ഇൻ ചാർജുമായ സി ആർ മാത്യു (51) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജയ്ഹിന്ദ് ടിവിയിലും പ്രസ്ക്ലബ്ബിലും പൊതുദർശനത്തിനുശേഷം കുന്നുകുഴിയിലെ വസതിയിൽ എത്തിക്കും. സംസ്കാരം നാളെ രാവിലെ 11 ന് പാറ്റൂര്‍ സെൻ്റ് പീറ്റേഴ്സ് ചർച്ചില്‍. ഭാര്യ: ഷൈനി അലക്സാണ്ടര്‍ (ആകാശവാണി). മകള്‍: ആന്‍ മേരി.







