
തിരുവനന്തപുരം: ചാന്നാങ്കര എം. ഇ. എസ് മൗലാനാ ആസാദ് സെക്കന്ററി സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.30 ക്ക് നടനും എം എൽ എയുമായ മുകേഷ് നിർവഹിക്കും.
മറ്റു പ്രമുഖരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. വ്യാഴം, വെള്ളി (18,19) ദിവസങ്ങളിൽ നടക്കുന്ന കലോത്സവത്തിൽ വിദ്യാർത്ഥികളുടെ കലാ-സാംസ്കാരിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.







