spot_imgspot_imgspot_img

തിരുവനന്തപുരത്ത് മുക്കുപണ്ടം പണയം വച്ച് വൻ തട്ടിപ്പ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുക്കുപണ്ടം പണയം വച്ച് വൻ തട്ടിപ്പ്. ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞാണ് മുക്കുപണ്ടം പണയം വച്ചത്. സംഭവത്തിൽ ഒരാൾ പിടിയിൽ. ആറ്റുകാൽ സ്വദേശി കൃഷ്ണകുമാറാണ് (58)പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് ഇയാളെ നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന സ്വർണപ്പണയ സ്ഥാപനത്തിൽ ആണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ മാർച്ചിലാണ് തട്ടിപ്പ് നടത്തിയത്. ഭാര്യയ്ക്ക് അപകടം പറ്റി ആശുപത്രിയിൽ അഡ്മിറ്റാണെന്നും എത്രയും വേഗം സ്വർണം വച്ച് പണം തരണമെന്നും ആവശ്യപ്പെട്ടാണ് ഇയാളെ സ്ഥാപനത്തിൽ എത്തിയത്.

ഇയാൾ വ്യാജ പേരും മേൽവിലാസവുമാണ് അവിടെ നൽകിയത്. ആധാർ കാർഡ് അടുത്ത ദിവസം കൊണ്ടുവരുമെന്നും പറഞ്ഞ് അവരെ വിശ്വസിപ്പിക്കുകയായിരുന്നു. ഇയാളുടെ അവസ്ഥ കണ്ടാണ് സ്ഥാപന ജീവനക്കാർ ഇയാൾക്ക് പണം നൽകിയത്.

എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾ നൽകിയ 16 ഗ്രാം മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. സമാന രീതിയിൽ ബാലരാമപുരത്തും മറ്റ് സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp