
തിരുവനന്തപുരം: മന്ത്രി വി ശിവൻ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. നിയമസഭയിലെ ചോദ‍്യോത്തര വേളയിൽ സംസാരിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്ത സമ്മർദത്തിൽ വ‍്യതിയാനമുണ്ടാവുകയായിരുന്നു. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണ്.







