spot_imgspot_imgspot_img

ശാന്തിഗിരിയിൽ പൂർണകുംഭമേള നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

Date:

തിരുവനന്തപുരം: നവപൂജിതം ആഘോഷങ്ങളുടെ സമർപ്പണമായി പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിൽ നാളെ ( 2025 സെപ്തംബര്‍ 20 ശനിയാഴ്ച) പൂർണകുംഭമേള നടക്കും. കുംഭമേളയ്ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. താമരപ്പര്‍ണ്ണശാലയില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ നേതൃത്വത്തില്‍ ആശ്രമകുംഭം നിറച്ചു. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ, സ്വാമി നവകൃപ, സ്വാമി വിശ്വബോധ, സ്വാമി ജ്ഞാനദത്തന്‍, സ്വാമി ഗുരുനന്ദ്, എന്നിവരും ഗുരുഭക്തരും ചടങ്ങില്‍ പങ്കെടുത്തു .

കുംഭമേള ദിനം വരെ പ്രാര്‍ത്ഥനാലയത്തില്‍ രാവിലെയും വൈകിട്ടും ആരാധന സമയത്ത് നിയുക്തനായ സന്ന്യാസി ആശ്രമം കുംഭം ശിരസ്സിലേറ്റി പ്രദക്ഷിണം ചെയ്യും. കുംഭഘോഷയാത്രയ്ക്കായുളള കുംഭങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിലാണ് ഒരുക്കുന്നത്. സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്തു തയ്യാറാക്കിയ തീര്‍ത്ഥം മൺകുടങ്ങളില്‍ നിറച്ച്, പീതവസ്ത്രംകൊണ്ടു പൊതിഞ്ഞ്, വായ് വട്ടത്തിൽ ആലിലയും വെറ്റിലയും മാവിലയും അടുക്കി,  നാളികേരം വച്ച്, പൂമാല ചാര്‍ത്തിയാണ് കുംഭങ്ങള്‍ ഒരുക്കുന്നത്. കുംഭമേള ദിനത്തില്‍ സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗുരുഭക്തരും മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ യജ്ഞശാലയില്‍ നിന്നും കുംഭങ്ങൾ ശിരസ്സിലേറ്റി ഘോഷയാത്രയായി ആശ്രമ സമുച്ചയം വലം വെയ്ക്കും. ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാ പൂർത്തീകരണം നടന്ന 1973 കന്നി 4 നെ അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങാണ് പൂർണകുംഭമേള.

ഭക്തിനിർഭരവും വ്രതനിഷ്ഠവുമായ ആചരണം പുണ്യവും കർമ്മപ്രാപ്തിയും നൽകുമെന്നാണ് ഭക്തരുടെ വിശ്വാസം. ശുഭ്രവസ്ത്രധാരികളായി വ്രതനിഷ്ഠയോടെ എത്തുന്ന ആയിരകണക്കിന് ഗുരുഭക്തർ കുംഭമേളയില്‍ പങ്കെടുക്കും. നാളെ രാവിലെ 5 ന് ആരാധനയോടെയാണ് പ്രാര്‍ത്ഥന ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങളുടെ പ്രത്യേക പുഷ്പാജ്ഞലി, 6 ന് ധ്വജം ഉയർത്തല്‍, 7 മണി മുതൽ പുഷ്പസമർപ്പണവും 10.30 ന് ഗുരുദർശനവും ഉണ്ടാകും.വൈകുന്നേരം നാലിന് കുംഭഘോഷയാത്ര. തുടർന്ന് സത്സംഗം. രാത്രി9ന് വിശ്വസംസ്കൃതി കലാരംഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp