
തിരുവനന്തപുരം: തിരുവനന്തപുരത്ത് അംഗനവാടി ടീച്ചർ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അധ്യാപിക പുഷ്പകലയ്‌ക്കെതിരെയാണ് നരുവാമൂട് പൊലീസ് കേസെടുത്തത്. നരുവാമൂട് പൊലീസാണ് കേസെടുത്തത്.
സിഡബ്ല്യുസിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. സിഡബ്ല്യുസിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് ഇന്നലെ രാത്രി ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് വകുപ്പ് ഉൾപ്പെടെ ചേർത്താണ് കേസ്.
കുഞ്ഞിന്റെ ഇടത് കൈ പിടിച്ച് വലത് ചെവിയോട് ചേർന്നാണ് അധ്യാപിക മർദിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് മര്‍ദന വിവരം കുഞ്ഞിന്റെ വീട്ടുകാര്‍ അറിയുന്നത്. കുഞ്ഞിന്റെ മുഖത്ത് കൈവിരലിന്റെ മൂന്ന് പാടുകളും ഉണ്ടായിരുന്നു.
കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഇത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപെട്ടത്. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചര്‍ പുഷ്പകലയാണ് കുഞ്ഞിനെ മര്‍ദിച്ചത് എന്നായിരുന്നു പരാതി. തുടർന്ന് കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലും പിന്നാലെ എസ്എടി ആശുപത്രിയിലും വിദഗ്ധ ചികിത്സ നൽകിയിരുന്നു.







