spot_imgspot_imgspot_img

ആയിരത്തിലധികം ഒഴിവുകളുമായി പ്രയുക്തി തൊഴിൽ മേള 4ന്

Date:

തിരുവനന്തപുരം: തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് പ്രയുക്തി തൊഴിൽ മേള സംഘടിപ്പിക്കും. ജില്ലയിലെ പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽ മേള ആറ്റിങ്ങൽ ഗവ. കോളേജിലാണ് നടക്കുക.

20ൽ പരം തൊഴിൽ ദായകർ പങ്കെടുക്കും. 10, +2, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് യോഗ്യതയുള്ളവർക്കായി ആയിരത്തിലധികം ഒഴിവുകളുണ്ട്. https://www.ncs.gov.in എന്ന ലിങ്ക് വഴി തൊഴിൽ ദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ NCS ID സൂക്ഷിക്കണം. https://forms.gle/95rquMwp6XHH9YeC8 ലിങ്കിലെ ഗൂഗിൾ ഫോം പൂരിപ്പിച്ച ശേഷം ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2992609, 8921941498.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...
Telegram
WhatsApp