
തിരുവനന്തപുരം: കേരളം – സ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (SAI) നാഷണൽ ഗോൾഫ് അക്കാദമി തിരുവനന്തപുരത്ത് വരാനിരിക്കുന്ന അസസ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. വിദഗ്ദ്ധരുടെ മാർഗ്ഗനിർദ്ദേശത്തിൽ കഴിവുള്ള യുവ ഗോൾഫ് കളിക്കാരെ കണ്ടെത്തി വളർത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
2025 ഒക്ടോബർ 3 മുതൽ 2025 ഒക്ടോബർ 9 വരെ തിരുവനന്തപുരം കവടിയാറിലെ, ഗോൾഫ് ലിങ്ക്‌സ് റോഡിലുള്ള SAI തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ വെച്ചാണ് ക്യാമ്പ് നടക്കുക. നിലവിലുള്ള 18 സ്ഥിരം പരിശീലകർ ഉൾപ്പെടെ ഏകദേശം 50 കളിക്കാർ ക്യാമ്പിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് കർശനമായി SAI മാനദണ്ഡങ്ങൾക്കനുസൃതമായിരിക്കും.
ഡൽഹിയിൽ നിന്നുള്ള വിദഗ്ഗ ഗോൾഫ് പരിശീലകനും അർജുന അവാർഡ് ജേതാവുമായ അലി ഷെരീഫ് ക്യാമ്പിൽ പങ്കെടുക്കും. പ്രാഥമിക മാർഗ്ഗനിർദ്ദേശം നൽകുക, സാധ്യതയുള്ള ഗോൾഫ് കളിക്കാരെ വിലയിരുത്തുക, SAI ഗോൾഫ് അക്കാദമി പ്രവർത്തനങ്ങളുടെ വ്യവസ്ഥാപിതവൽക്കരണം കാര്യക്ഷമമാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
ഈ പരിപാടിയിൽ 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള യുവ ഗോൾഫ് കളിക്കാർക്ക് പങ്കെടുക്കാം. അടിസ്ഥാന തലത്തിൽ ഗോൾഫ് പരിശീലനവും പ്രതിഭ തിരിച്ചറിയലും പ്രോത്സാഹിപ്പിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമുള്ള സായ്‌യുടെ നിരന്തര പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭം.
രജിസ്ട്രേഷൻ:
താൽപ്പര്യമുള്ള കളിക്കാർക്ക് താഴെ പറയുന്ന ലിങ്ക് വഴി ഓൺലൈനായോ ഓഫ്ലൈനായോ രജിസ്റ്റർ ചെയ്യാം:
https://forms.gle/m9Cy4MxG3eCsbbUW7
ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് 2025 ഒക്ടോബർ 2-ന് രാവിലെ 10:00 മുതൽ ഉച്ചകഴിഞ്ഞ് 3:00 വരെ തിരുവനന്തപുരം SAI LNCPE-യിലെ ഡയറക്ടർ ഓഫീസിലെ കോൺഫറൻസ് ഹാളിൽ ഓഫ്ലൈൻ രജിസ്ട്രേഷൻ തിരഞ്ഞെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 9349796332/9447003483







