
തിരുവനന്തപുരം: ലോക കാഴ്ച ദിനാചരണവുമായി ബന്ധപ്പെട്ട് വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ വിപുലമായ പരിപാടികൾ നടത്തുന്നു. നേത്ര & ഇ.എൻ.ടി വിഭാഗത്തിൽ കാഴ്ച പരിശോധന, നേത്രരോഗങ്ങൾക്കുള്ള പരിശോധനയും ചികിത്സയും, അലർജി, തലവേദന,മൂക്ക്,ചെവി, തൊണ്ട,വായ രോഗങ്ങളുടെ പരിശോധനയും ചികിത്സയും എന്നിവ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
നേത്ര വിഭാഗത്തിലും, ജീവിതശൈലി രോഗ വിഭാഗത്തിലുമുള്ള ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഒക്ടോബർ 9 വ്യാഴാഴ്ച ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ഡോ. ഐശ്വര്യ വി നായർ, ഡോ. സന്ദീപ് എസ് കുമാർ, ഡോ. സുജിന വി എസ് എന്നിവരുടെ നേതൃത്വത്തിൽ സൗജന്യമായി പ്രമേഹ പരിശോധനയും കാഴ്ച പരിശോധനയും നടത്തും. പൊതുജനങ്ങൾക്കായുള്ള ബോധവൽക്കരണത്തിന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ ക്ലാസ്സെടുക്കും. മുൻകൂർ രജിസ്ട്രേഷനു വേണ്ടി ബന്ധപ്പെടേണ്ട നമ്പർ: +919188457079 .







