spot_imgspot_imgspot_img

ഡിഫറന്റ് ആര്‍ട് സെന്ററില്‍ കരാട്ടെ പരിശീലത്തിന് തുടക്കം

Date:

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററില്‍ കായിക പരിശീലന പദ്ധതിയുടെ ഭാഗമായി കരാട്ടെ വിഭാഗം ആരംഭിക്കുന്നു. നാളെ (ചൊവ്വ) രാവിലെ 11ന് ജപ്പാനിലെ ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ ഷോബുകാന്‍ കരാട്ടെ സംഘടനയുടെ സ്ഥാപകന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കാന്‍ചോ മസായാ കൊഹാമ പരിശീലന പദ്ധതിക്ക് തുടക്കം കുറിക്കും.

ഇതിനോടനുബന്ധിച്ച് പ്രത്യേക കരാട്ടെ പ്രദര്‍ശനവും നടക്കും. ഇതാദ്യമായാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ കരാട്ടെ പരിശീലന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഭിന്നശേഷിക്കുട്ടികളുടെ കായിക സമഗ്ര പുരോഗതിക്കായി നിരവധി കായിക ഇനങ്ങള്‍ പരിശീലിപ്പിക്കുന്നുണ്ട്.

ഫുട്‌ബോള്‍, അത്‌ലെറ്റിക് ഇനങ്ങള്‍, ടേബിള്‍ ടെന്നീസ്, ചെസ് തുടങ്ങിയവ ഇത്തരത്തില്‍ പരിശീലിപ്പിച്ചു വരികയാണ്. ചടങ്ങില്‍ ഫ്യൂജി ഗംഗ ജപ്പാന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോജോ അഗസ്റ്റിന്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ എന്നിവര്‍ പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp