
തിരുവനന്തപുരം: കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംഘടന നാളെ രാവിലെ 10:30 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് പടിക്കൽ കൂട്ടധർണ സംഘടിപ്പിക്കുന്നു.
ധർണ്ണയുടെ ഉദ്ഘാടനം എം എൽ എ അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും. പ്രതിഷേധത്തിൽ വിവിധ സർവ്വീസ് സംഘടന നേതാക്കൾ പങ്കെടുക്കും.
പക്ഷപാതപരമായും റേഷ്യോ പാലിക്കാതെയും പുറത്തിറക്കിയ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് -1 പ്രമോഷൻ ഉത്തരവ് റദ്ദ് ചെയ്യുക, മാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പിലാക്കിയ സ്ഥലം മാറ്റങ്ങൾ പുനഃപരിശോധിക്കുക, എൽ.ഐ ഗ്രേഡ് 2, എൽ.ഐ ഗ്രേഡ് 1 എ.എഫ്.ഒ മാരുടെ സ്ഥാപനങ്ങൾ വർഗീകരിച്ച് ഉത്തരവിറക്കുക, ഗ്രേഡ് 2 ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ ഓൺലൈൻ സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ സംഘടിപ്പിക്കുന്നത്.







