spot_imgspot_imgspot_img

കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ കൂട്ടധർണ്ണ സംഘടിപ്പിക്കുന്നു

Date:

തിരുവനന്തപുരം: കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംഘടന നാളെ രാവിലെ 10:30 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് പടിക്കൽ കൂട്ടധർണ സംഘടിപ്പിക്കുന്നു.

ധർണ്ണയുടെ ഉദ്ഘാടനം എം എൽ എ അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും. പ്രതിഷേധത്തിൽ വിവിധ സർവ്വീസ് സംഘടന നേതാക്കൾ പങ്കെടുക്കും.

പക്ഷപാതപരമായും റേഷ്യോ പാലിക്കാതെയും പുറത്തിറക്കിയ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് -1 പ്രമോഷൻ ഉത്തരവ് റദ്ദ് ചെയ്യുക, മാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പിലാക്കിയ സ്ഥലം മാറ്റങ്ങൾ പുനഃപരിശോധിക്കുക, എൽ.ഐ ഗ്രേഡ് 2, എൽ.ഐ ഗ്രേഡ് 1 എ.എഫ്.ഒ മാരുടെ സ്ഥാപനങ്ങൾ വർഗീകരിച്ച് ഉത്തരവിറക്കുക, ഗ്രേഡ് 2 ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ ഓൺലൈൻ സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ സംഘടിപ്പിക്കുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp