spot_imgspot_imgspot_img

മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്; സംഭവം ആറ്റിങ്ങലിൽ

Date:

തിരുവനന്തപുരം: മോഷണം നടത്തിയ ശേഷം ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്.  തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം നടന്നത്. ആറ്റിങ്ങല്‍ വീരളം സ്വദേശി ബിനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .
സിഎസ്‌ഐ സ്‌കൂളിലാണ് ബിനീഷ് മോഷണം നടത്തിയത്. ആറ്റിങ്ങല്‍ മൂന്നു മുക്കിലാണ് സ്കൂൾ പ്രവര്‍ത്തിക്കുന്നത്. ഇയാൾ മദ്യപിച്ചുകൊണ്ടാണ് മോഷണത്തിനായി എത്തിയത്. സ്കൂളിലെ പാലിയേറ്റീവ് സംഭാവന ബോക്‌സുകള്‍ പൊളിച്ച് ബിനീഷ് പണം കവരുകയായിരുന്നു.
തുടര്‍ന്ന് സ്‌കൂളിലെ ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കള്ളന് സാധിച്ചില്ല. അതിനു ശേഷം തൊണ്ടിമുതലുകളും സമീപത്ത് ഇയാൾ വച്ച് ഉറങ്ങിപ്പോകുകയായിരുന്നു. രാവിലെ സ്കൂളിൽ എത്തിയവരാണ് കള്ളനെ ആദ്യം കണ്ടത്. അപ്പോഴും  ബോധമില്ലാതെ ഉറങ്ങുകയായിരുന്നു പ്രതി.
തുടർന്ന് സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...
Telegram
WhatsApp