
കഴക്കൂട്ടം: കഴക്കൂട്ടത്തെ ഒരു ഹോസ്റ്റലിൽ അതിക്രമിച്ച് കയറി തനിച്ച് താമസിക്കുകയായിരുന്ന ഐടി ജീവനക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. പെൺകുട്ടി രാവിലെ ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയും അവർ പോലീസിൽ പരാതി നൽകുകയും ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
വ്യാഴാഴ്ച രാത്രിയാേടെയാണ് സംഭവം. ഉറങ്ങാൻ കിടന്നപ്പോഴാണ് പ്രതി അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. പെൺകുട്ടി ഞെട്ടി ഉണർന്ന് ബഹള വച്ചതോടെ പ്രതി ഇറങ്ങി ഓടുകയായിരുന്നു. ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പെൺകുട്ടി പൊലീസിനോട് വ്യക്തമാക്കിയത്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം







