
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് സ്വദേശി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. പോത്തൻകോട് വാവറയമ്പലം മാർക്കറ്റു റോഡിനു സമീപം എള്ളു വിള വീട്ടിൽ ബഷീറിന്റെ ഭാര്യ അബുസാബീവി (79) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദിവസങ്ങള്‍ക്കു മുന്‍പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഇവർ ചികിത്സ തേടിയിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് എസ്‌യുടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുടെ വാവറയമ്പലത്തുള്ള വീട്ടിലെത്തി ആരോഗ്യ പ്രവർത്തകർ കിണർ വെള്ളം പരിശോധിച്ചെങ്കിലും അംമീബയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
സംസ്ക്കാരം വാവറയമ്പലം മുസ്ലീം ജമാഅത്ത് ഖബർ സ്ഥാനിൽ നടന്നു.മക്കൾ ജുനൈഫ, മുഹമ്മദ് ഷാഫി, ജുബൈരിയ, നജുമുനിസ,ഷീജാ മോൾ, സെയ്ഫുദീൻ, ഷംനാഥ്. മരുമക്കൾ മുഹമ്മദ് കണ്ണ്,സഫീന, ഹംസ, റഹീം മെഹബൂബ്, നിഷ.







