
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ കേൾവി ശേഷിയും സംസാരശേഷിയുമില്ലാത്ത വയോധികയെ അയല്‍വാസി വീട്ടില്‍ കയറി മര്‍ദിച്ചു. അയൽവാസി ആയുധവുമായി വീട്ടിൽ കയറി ആക്രമണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
പുലയനാര്‍ക്കോട്ട ഐകോണിന് സമീപം ഗിരിജാ ദേവി(72)യ്ക്കാണ് മർദനമേറ്റത്. അതിക്രമത്തിൽ ഗിരിജാദേവിയുടെ തലയ്ക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അക്രമത്തിന് കാരണം അതിർത്തി തർക്കമാണെന്നാണ് വീട്ടുകാർ നൽകുന്ന വിവരം.
ഗിരിജാ ദേവി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോഴാണ് അയല്‍വാസി ആയുധങ്ങളുമായി എത്തി ആക്രമിച്ചത്. അക്രമത്തിൽ പരിക്കേറ്റ ഗിരിജാദേവിയെ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.







