spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ അയൽവാസിയുടെ ആക്രമണം

Date:

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ കേൾവി ശേഷിയും സംസാരശേഷിയുമില്ലാത്ത വയോധികയെ അയല്‍വാസി വീട്ടില്‍ കയറി മര്‍ദിച്ചു. അയൽവാസി ആയുധവുമായി വീട്ടിൽ കയറി ആക്രമണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

പുലയനാര്‍ക്കോട്ട ഐകോണിന് സമീപം ഗിരിജാ ദേവി(72)യ്ക്കാണ് മർദനമേറ്റത്. അതിക്രമത്തിൽ ഗിരിജാദേവിയുടെ തലയ്ക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അക്രമത്തിന് കാരണം അതിർത്തി തർക്കമാണെന്നാണ് വീട്ടുകാർ നൽകുന്ന വിവരം.

ഗിരിജാ ദേവി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോഴാണ് അയല്‍വാസി ആയുധങ്ങളുമായി എത്തി ആക്രമിച്ചത്. അക്രമത്തിൽ പരിക്കേറ്റ ഗിരിജാദേവിയെ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp