spot_imgspot_imgspot_img

തിരുവനന്തപുരം ജില്ലയെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു

Date:

തിരുവനന്തപുരം: ഓരോ മേഖലയിലും ലോകം ശ്രദ്ധിക്കുന്ന നാടായി സംസ്ഥാനത്തെ മാറ്റിയത് സർക്കാരിന്റെ ഇടപെടലാണെന്നും ക്ഷേമ വികസന പ്രവർത്തനങ്ങളുടെ സ്വാദ് എത്താത്ത ഒരു കുടുംബവും ഇന്ന് കേരളത്തിലില്ലെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. നാടിന്റെ എല്ലാ ഭാഗത്തും ക്ഷേമപ്രവർത്തനങ്ങൾ നടക്കുകയാണ്. പെട്ടെന്ന് ഒരു ദിവസം ഉണ്ടായ മാറ്റമല്ല ഇതൊന്നും. കഠിനമായ അധ്വാനമാണ് ഓരോ മേഖലയെയും മാറ്റിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അതിദാരിദ്രമുക്ത ജില്ലയായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ചൈന കഴിഞ്ഞാൽ അതിദരിദ്രരില്ലാത്ത ഒരു പ്രദേശമായി കേരളം മാറുകയാണ്. ജനകീയ ക്യാമ്പയിനിലൂടെയാണ് കേരളം അതിദാരിദ്ര്യത്തെ മറികടന്നത്. തിരുവനന്തപുരം ജില്ലയിൽ 7278 പേരെയാണ് അതിദാരിദ്ര്യപട്ടികയിൽ കണ്ടെത്തിയത്. ഇവർക്ക് ഭക്ഷണം, ആരോഗ്യം, ജീവനോപാധി, സുരക്ഷിതമായ വാസസ്ഥലം എന്നീ സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ടാണ് ജില്ലയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചത്. അവകാശ രേഖകളില്ലാത്തവർക്ക് അതും ലഭ്യമാക്കി. 350 പേർക്ക് റേഷൻ കാർഡ്, 363 പേർക്ക് ആധാർ, 34 പേർക്ക് ബാങ്ക് പാസ്ബുക്ക്, 401 പേർക്ക് ആരോഗ്യ ചികിത്സാകാർഡ്, 25 പേർക്ക് ഭിന്നശേഷി കാർഡ് തുടങ്ങിയവും ലഭ്യമാക്കി.

സർക്കാരിന്റെ കൃത്യമായ ഇടപെടലിലൂടെ ലോകത്തിന്റെ ഒന്നാം നിലയിലേക്ക് പല കാര്യങ്ങളും എത്തിക്കാനായി. കേരളത്തിലെ വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരത്തിലേക്ക് മാറി. ജനങ്ങളുടെ ജീവിതാവസ്ഥയിൽ നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞ നിരവധി മാറ്റങ്ങൾ സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നും ജനങ്ങളിൽ നിന്നും നല്ല വാക്കുകൾ കേൾക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മനസോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി ഭൂമി വിട്ടുൽകിയ സ്പോൺസർമാരെ മന്ത്രി ആദരിച്ചു. എം എൽ എമാരായ വി കെ പ്രശാന്ത്, ജി സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ഷൈലജാബീഗം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, അസിസ്റ്റന്റ് കളക്ടർ ശിവശക്തിവേൽ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജി സുധാകരൻ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ശ്രീശുഭ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp