spot_imgspot_imgspot_img

തിരുവനന്തപുരത്ത് വിഷ കൂണ്‍ കഴിച്ച് ആശുപത്രിയിലായവരുടെ വീട്ടില്‍ മോഷണം; പ്രതികൾ പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിഷ കൂണ്‍ കഴിച്ച് ആശുപത്രിയിലായവരുടെ വീട്ടില്‍ മോഷണം. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. മോഷണക്കേസിൽ രണ്ടു പേരെ പിടികൂടി. ടോണി, ലിനു എന്നിവരാണ് പിടിയിലായത്.
അമ്പൂരി കാരിക്കുഴി സ്വദേശി മോഹനന്‍കാണിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ആഴ്ചയാണ് കാട്ടിൽ നിന്ന് പറിച്ച കൂൺ കഴിച്ച് മോഹനന്‍കാണിയുടെ കുടുംബം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഈ തക്കത്തിനായിരുന്നു മോഷണം നടന്നത്.
റബര്‍ ഷീറ്റും ഒട്ടുപാലും പാക്കുമാണ് പ്രതികള്‍ ഇവരുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചത്. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം കുടുംബം അറിഞ്ഞത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ ഒപ്പം ഒരാൾ കൂടെ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കായിട്ടുള്ള തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp