
തിരുവനന്തപുരം: തിരുവനന്തപുരത്ത് കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. തിരുവനന്തപുരം ഉറിയാക്കോടാണ് സംഭവം. ബിഹാർ സ്വദേശി സരോജ് സഹായിയാണ് മരിച്ചത്. ഉറിയാക്കോട് സൈമണ്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലാണ് അപകടമുണ്ടായത്.
ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളി. വ്യാഴാഴ്ച രാവിലെ 7.30 യോടെയാണ് അപകടം നടന്നത്. അലമാരയുടെ നിര്‍മ്മാണത്തിനിടെ കംപ്രസര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സരോജിന്‍റെ തലയ്ക്കടക്കം ഗുരുതര പരുക്കേറ്റിട്ടുണ്ട്. അപകട സമയത്ത് ഫാക്റ്ററിയിൽ 11 തൊഴിലാളികൾ ഉണ്ടായിരുന്നു. അപകടത്തിൽ വേറെ ആർക്കും പരിക്കേറ്റിട്ടില്ല.







