spot_imgspot_imgspot_img

ഹരിതകർമ സേനാംഗങ്ങൾക്ക് നേരെ മർദനം; സംഭവം തിരുവനന്തപുരത്ത്

Date:

തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങൾക്ക് നേരെ മർദനം. ആറ്റിങ്ങലിലാണ് സംഭവം. തച്ചൂര്‍ സ്വദേശികളായ ലത, രമ എന്നീ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. ഹരിത കര്‍മസേന വെച്ച ചാക്കുകെട്ടുകളില്‍ നിന്ന് ഒരാള്‍ സാധനങ്ങള്‍ മാറ്റിയത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

പ്രകോപിതനായ ഇയാള്‍ ഹരിതകര്‍മസേന അംഗങ്ങളെ മര്‍ദിക്കുകയായിരുന്നു. അതിനുശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ആറ്റിങ്ങല്‍ പാലസ് റോഡിലാണ് സംഭവം നടന്നത്. ആക്രമണത്തെ തുടർന്ന് ഹരിതകർമ സേനാംഗങ്ങൾ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പോലീസ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp