
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ പഞ്ചായത്ത് മെമ്പറായ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ മാണിക്യമംഗലം വാർഡ് മെമ്പർ പി. ബാബു ആണ് ബി ജെ പിയിൽ ചേർന്നത്.
കഴിഞ്ഞ ദിവസം ബിജെപി പ്രാദേശിക നേതാക്കൾ വീട്ടിലെത്തി ഷാൾ അണിയിച്ചാണ് ബാബുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. അഞ്ചാം തീയതി പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും ബിജെപി അംഗത്വം സ്വീകരിക്കുമെന്നും പി ബാബു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവവും ദിവ്യഗുണങ്ങളും ഒരു അവതാര പുരുഷൻ എന്ന നിലയിൽ തന്റെ മനസ്സിൽ വളരെ കാലമായി നിലനിൽക്കുന്നുണ്ടെന്നാണ് ബാബു പറഞ്ഞത്.







