spot_imgspot_imgspot_img

തിരുവനന്തപുരം നെടുമങ്ങാട് പെപ്പർ സ്‌പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമം

Date:

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പെപ്പർ സ്‌പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമം. നെടുമങ്ങാട് അരുവിക്കരയിലാണ് സംഭവം നടന്നത്. മുണ്ടേല സ്വദേശി സുലോചനയുടെ മാല പൊട്ടിക്കാനാണ് ശ്രമം നടന്നത്.

സംഭവത്തിൽ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. അരുവിക്കര സ്വദേശികളായ നൗഷാദ് (31) അൽ അസർ (35) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുണ്ടേല – കൊക്കോതമംഗലത്ത് വച്ച് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ഇവർ ശ്രമിച്ചത്.

ഇന്നലെ വൈകിട്ട് 6 മണിയോടെ സംഭവം നടന്നത്. വീട്ടിലേക്ക് പോകാൻ നെടുമങ്ങാട് നിൽക്കുകയായിരുന്നു സുലോചന. ഇതിനിടെ പ്രതികൾ ഒരു ഓട്ടോയിൽ സുലോചനയുടെ അടുത്ത് വരികയും മുണ്ടേലയിലേക്ക് പോകുകയാണെന്ന് അറിയിക്കുകയുമായിരുന്നു.

തുടർന്ന് സുലോചന അതിൽ കയറി. തുടർന്ന് കൊക്കോതമംഗലത്ത് എത്തിയപ്പോൾ ഓട്ടോയിൽ ഉണ്ടായിരുന്നവർ സുലോചനയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പെ‍ാട്ടിക്കാൻ ശ്രമിച്ചു. ഇതിനിടെ സുലോചന നിലവിളിച്ചുകൊണ്ട് പുറത്തിറങ്ങി. ഇതോടെ നാട്ടുകാർ ഓടികൂടുകയും പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതസന്ധി; ലോഡ്‌ഷെഡ്ഡിംഗിന്റെ സമയം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗിന്റെ സമയം...
Telegram
WhatsApp