
തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിൽ നടിക്ക് നേരെ റെയിൽവേ പോർട്ടറുടെ മോശം പെരുമാറ്റം. പേട്ട റെയില്‍വെ സ്റ്റേഷനിലെ പോര്‍ട്ടര്‍ അരുണ്‍ എന്നയാളെയാണ് പേട്ട പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്.
ഷൂട്ടിങ് ആവശ്യത്തിനായി യാത്രക്കായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു നടി. ട്രെയിനിൽ കയറാൻ സഹായിക്കാമെന്ന് ഭാവിച്ച് റെയിൽവേ പോർട്ടർ അരുൺ നടിയെ കടന്നു പിടിക്കുകയായിരുന്നു. പിന്നാലെ നടി റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ അരുണിനെ റെയിൽവേ സസ്‌പെൻഡ് ചെയ്തു.







